2026 ടി20 ലോകകപ്പിന് മുന്നോടിയായി ലോകകപ്പ് കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യയെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് ഓപ്പണറും ആർ.സി.ബി താരവുമായ ഫിൽ സാൾട്ട്. നിലവിൽ ലോകത്തിലെ ഏറ്റവും ശക്തമായ ടീം ഇന്ത്യയാണെന്നും അവരെ തോൽപ്പിക്കാൻ ഭാഗ്യം കൂടി വേണമെന്നും സാൾട്ട് തുറന്നുപറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കായി കാൻഡിയിലെത്തിയ സാൾട്ട് ESPNCricinfo-യോട് സംസാരിക്കവെയാണ് ഇന്ത്യയെക്കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവെച്ചത്. ഇത്തവണത്തെ ലോകകപ്പിൽ മറ്റേതൊരു ടീമിനെക്കാളും ബഹുദൂരം മുന്നിലാണ് ഇന്ത്യയെന്ന് സാൾട്ട് വിശ്വസിക്കുന്നു.
സ്വന്തം നാട്ടിലെ കാണികൾക്ക് മുന്നിൽ ഇന്ത്യയെ നേരിടുക എന്നത് വലിയ ആവേശമുണ്ടാക്കുന്ന കാര്യമാണെന്നും അവരെ പരാജയപ്പെടുത്താൻ ഏതൊരു ടീമിനും അല്പം ഭാഗ്യം കൂടി തുണയ്ക്കെത്തണമെന്നും അദ്ദേഹം പറഞ്ഞു. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലും ഗൗതം ഗംഭീറിന്റെ പരിശീലനത്തിലും ഇന്ത്യ ഇതുവരെ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല എന്നത് ശ്രദ്ധേയമാണ്.













Discussion about this post