മലയാള സിനിമയിലെ ഹാസ്യനടനായും സ്വഭാവനടനായും നിർമ്മാതാവായും നാല് പതിറ്റാണ്ടിലേറെയായി തിളങ്ങിനിൽക്കുന്ന പ്രതിഭയാണ് മണിയൻപിള്ള രാജു. 1976-ൽ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തിയത്.
അദ്ദേഹത്തിന്റെ യഥാർത്ഥ പേര് സുധീർ കുമാർ എന്നായിരുന്നു. എന്നാൽ 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം ‘മണിയൻപിള്ള രാജു’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു ബ്രേക്ക് ആയിരുന്നു. ഹാസ്യത്തിന് പ്രാധാന്യമുള്ള വേഷങ്ങളാണ് അദ്ദേഹം കൂടുതലും ചെയ്തിട്ടുള്ളതെങ്കിലും ഗൗരവകരമായ സ്വഭാവനടൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.
നടൻ മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.
” മമ്മൂട്ടി ശുദ്ധനായ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ വിചാരം അദ്ദേഹമാണ് മലയ സിനിമയിലെ വല്യേട്ടൻ എന്നും നമ്മളൊക്കെ അദ്ദേഹത്തിന്റെ അനുജന്മാർ ആണെന്നും. ഞാൻ വലിയ സൂപ്പർ താരം ആണെന്നുള്ള നാട്യമൊന്നും പുള്ളിക്ക് ഇല്ല. ഷൂട്ടിംഗ് കഴിഞ്ഞാൽ ബാക്കി സൂപ്പർ താരങ്ങളുടെ മുറിയിൽ വലിയ പണക്കാരും പ്രമാണികളുമൊക്കെ വരുമെങ്കിൽ മമ്മൂട്ടിയുടെ റൂമിൽ അദ്ദേഹം മാത്രമേ കാണൂ. സിനിമയൊക്കെ ഇരുന്ന് കാണാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ മുറിയിൽ തട്ടാതെ സ്വാതന്ത്ര്യത്തിൽ കയറി ചെല്ലാൻ രണ്ട് പേർക്കേ പറ്റൂ. ഒന്ന് എനിക്കും പിന്നെ നടൻ കുഞ്ചനും”
അഭിനേതാവ് എന്നതിലുപരി മികച്ച സിനിമകൾ നിർമ്മിച്ച നിർമ്മാതാവ് കൂടിയാണദ്ദേഹം. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് എന്ന ബാനറിൽ ശ്രദ്ധേയമായ ചിത്രങ്ങൾ പുറത്തിറക്കി.













Discussion about this post