കൊച്ചി: യൂട്യൂബര്‍ വിജയ് പി. നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കടന്നിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
തന്റെ മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അങ്ങനെ ചെയ്തല് അത് തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് വിജയ് പി.നായരുടെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
Discussion about this post