ആരോഗ്യമന്ത്രി ശെെലജ ടീച്ചറുടെ ചിത്രം തന്റെ ഫേസ്ബുക് പ്രൊഫൈലാക്കി നടൻ ഫഹദ് ഫാസിൽ. എന്നാൽ തന്റെ രാഷ്ട്രീയ നിലപാടുകളോ, വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങളോ ഇതിന് മുമ്പ് പരസ്യമായി പ്രകടിപ്പിക്കാത്തതിനാൽ ഫഹദിന്റെ പ്രൊഫെെൽ ചിത്രം കണ്ട് ചേരിതിരിഞ്ഞിരിക്കുകയാണ് ആരാധകർ.
മറ്റു താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇത്ര സജീവമല്ല ഫഹദ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമാണ് ഫഹദ് തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുന്നത്.
അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇത്തവണത്തെ താരം ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. വോഗിന്റെ ഇന്ത്യൻ പതിപ്പിന്റെ നവംബർ എഡിഷനിലാണ് ശെെലജ ടീച്ചർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് തൊട്ടു പിന്നാലെയാണ് താരത്തിന്റെ നടപടി.
https://www.facebook.com/FahadhFaasil/posts/3819226451423911:0
Discussion about this post