58 നിയമസഭ ഉപതെരഞ്ഞെടുപ്പിനൊപ്പം നടന്ന ലോകസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപി സഖ്യം മുന്നില്‍ ബിഹാറിലെ വാല്‍മികി നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിയിലെ ജെഡിയു സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. ശക്തമായ പ്രചരണമാണ് ഇവിടെ നടന്നിരുന്നത്.
ബീഹാര്‍ നിയമസഭയില്‍ ബിജെപിയും ജെഡിയുവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇതിന് പുറമെ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപി മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചു. മാധ്യപ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ഉറപ്പാക്കി. യുപിയിലെ ഉപതെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ച വെച്ചത്. ഏഴില്‍ അഞ്ചിടത്തും ബിജെപി മുന്നിലാണ്. മധ്യപ്രദേശില്‍ 18ല്‍ ബിജെപിയും എട്ടിടത്ത് കോണ്‍ഗ്രസും മുന്നിലാണ്. ഒന്‍പത് സീറ്റുകളില്‍ ജയിച്ചാല്‍ ബിഡജെപിയ്ക്ക് ഇവിടെ അധികാരം നിലനിര്‍ത്താം.
ഗുജറാത്തിലെ ഏഴ് സീറ്റുകളില്‍ ആറിടത്തും ബിജെപി മുന്നിലാണ്. കര്‍ണാടകയിലെ രണ്ട് സീറ്റുകളിലും ബിജെപി മുന്നിലാണ്.
ഗുജറാത്തിലെ 8 സീറ്റുകള്‍, ഉത്തര്‍പ്രദേശില്‍ 7 സീറ്റുകള്‍, ജാര്‍ഖണ്ഡില്‍ 2 സീറ്റുകള്‍, കര്‍ണാടകയില്‍ 2 സീറ്റുകള്‍, മണിപ്പൂരില്‍ 4 സീറ്റുകള്‍, നാഗാലാന്‍ഡില്‍ 2 സീറ്റുകള്‍, ഒഡീഷയില്‍ 2 സീറ്റുകള്‍, തെലങ്കാനയില്‍ 1 സീറ്റുകള്‍, ഹരിയാനയില്‍ 1 സീറ്റുകള്‍ എന്നിങ്ങനെ 59 സീറ്റഉകളിലാണ് രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബീഹാറില്‍ ഒരു ലോകസഭ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ജെഡിയുവിന്റെ സിറ്റിംഗ് സീറ്റാണ് ഇത്.










