കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി മുന്നില്‍. സിറ, രാജ രാജേശ്വരി നഗര്‍ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിറയില്‍ ബിജെപിയിലെ ഡോ.സിഎം രാജേഷ് ഗൗഡ നാലായിരം വോട്ടുകള്‍ക്ക് മുന്നിലാണ്. കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. ജെഡിയു വളെ മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്.
രാജ രാജേശ്വരി നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുനി രത്‌ന വിജയം ഉറപ്പിച്ചു കഴിഞ്ഞു.27 ആയിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ് ബിജെപി സ്ഥാനാര്‍ത്ഥി.
11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബിജെപി കൈവരിച്ചത്. മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 14 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഒരിടത്ത് ബിഎസ്പി മുന്നേറുന്നുണ്ട്. മധ്യപ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായി.
എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നില്‍. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
ഉത്തര്‍പ്രദേശില്‍ ഏഴിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി അഞ്ചു സീറ്റുകളില്‍ മുന്നിലാണ്. സമാദ് വാജി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ മണ്ഡലങ്ങളില്‍ മുന്നേറുന്നുണ്ട്.
ഓരോ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലും ഹരിയാനയിലും കോണ്‍ഗ്രസാണ് മുന്നില്‍. രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റുകളില്‍ മുന്നിലാണ്. അഞ്ചു സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മണിപ്പൂരില്‍ ഒരിടത്ത് ബിജെപി ജയിച്ചു. മറ്റൊരിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്. മൂന്ന് മണ്ഡലങ്ങളിലെ ഫലം ലഭ്യമായിട്ടില്ല.
നാഗാലന്‍ഡില്‍ രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ഒഡീഷയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജു ജനതാദള്‍ മുന്നേറുന്നു. തെലങ്കാനയില്‍ ഒരു സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിയാണ് മുന്നില്‍.
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വാല്‍മികി നഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പും നടന്നിരുന്നു. ജെഡിയുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.











