ബീഹാറില്‍ ബിജെപിയുടെ ഗോള്‍ഡന്‍ ഗേള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രശസ്ത ഷൂട്ടിങ് താരം ശ്രേയസി സിംഗിന് മിന്നുന്ന വിജയം.
ചന്ദ്രശേഖര്‍വാജ്‌പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളായ ശ്രേയസി ജമുയി വിധാന്‍ സഭ സീറ്റില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍ജെഡിയിലെ വിജയ് പ്രകാശ് ആയിരുന്നു പ്രധാന എതിരാളി.36 ആയിരത്തിലധികം വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് ശ്രേയസി വിജയിച്ചത്.
ബിഹാറിലെ ജാമുയി ജില്ലയിലെ ഗിധാവുര്‍ സ്വദേശിനിയായ ശ്രേയസി 2018ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. ആ വര്‍ഷം തന്നെ അര്‍ജുന അവാര്‍ഡും ലഭിച്ചു.
പിതാവ് ദിഗ്‌വിജയ് സിങ് ദേശീയ റൈഫിള്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.











