തോറ്റമ്പിയപ്പോള്‍ ഇവിഎം ഹാക്ക് ആരോപണവുമായി കോണ്‍ഗ്രസ്. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും, രാജ്യത്താകമാനം നടന്ന 58 നിയമസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപിയും എന്‍ഡിഎയേയും മികച്ച പ്രകടനം കാഴ്ച വെച്ചതിന് പിറകെയാണ് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജയുടെ ട്വീറ്റ്. ചൊവ്വയിലേക്കും, ചന്ദ്രനിലേക്കും പോകുന്ന ഉപകരണങ്ങള്‍ വരെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്നു. പിന്നെ എന്തു കൊണ്ട് ഇവിഎം ഹാക്ക് ചെയ്യാനാവില്ല എന്നാണ് രാജയുടെ ട്വീറ്റ്.
जब मंगल ग्रह &चाँद की ओर जाते उपक्रम की दिशा को धरती से नियंत्रित किया जा सकता है तो ईवीएम हैक क्यों नही की जा सकती ?
— Dr. Udit Raj (@Dr_Uditraj) November 10, 2020
ഉദിത് രാജയുടെ ട്വീറ്റ് ഇതിനകം ട്രോളര്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് ജയിച്ചാല്‍ ഇവിഎം സത്യം. തോറ്റാല്‍ ഹാക്കിംഗ്, നാണമില്ലേ എന്നാണ് ട്വിറ്ററില്‍ ഉയരുന്ന ചോദ്യം. രാഹുല്‍ ഗാന്ധിയ്ക്ക് മുമ്പേ ഇക്കാര്യം പറഞ്ഞ ഉദിതാണ് താരം എന്നും ചിലര്‍ പരിഹസിക്കുന്നു.
നേരത്തെയും വിവാദത്തില്‍ പെട്ട നേതാവാണ് ഉദിത് രാജ. നേരത്തെ ഹത്രാസ് കൊലപാതകത്തിനെതിരായ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് വനിതാ നേതാവിനോട് സംസാരിക്കുന്നതിന്റെ വീഡിയ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
https://twitter.com/erbmjha/status/1313127731794649089?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1313127731794649089%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.altnews.in%2Fwoman-denies-online-claims-of-congresss-udit-raj-misbehaving-with-her-at-hathras-protest%2F











