ഗുജറാത്തില്‍ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ബിജെപി മുന്നേറ്റം. എട്ട് മണ്ഡലങ്ങളിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. എട്ടിടത്തും ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. ലിബ്ഡിയില്‍ 23000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. കുറഞ്ഞ ഭൂരിപക്ഷം ധാരിയിലാണ്. ഇവിടെ മാത്രം 5770 വോട്ടിന്റെ ഭൂരിപക്ഷം ബിജെപി സ്ഥാനാര്‍ത്ഥി നേടി.
ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ ലക്ഷണം പ്രകടിപ്പിച്ച ഗാന്ധി നഗര്‍ മേഖലയില്‍ ബിജെപി വലിയ മുന്നേറ്റമാണ് കാഴ്ച വച്ചത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എംഎല്‍എമാരുടെ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
172 അംഗ നിയമസഭയില്‍ ബിജെപി 103, കോണ്‍ഗ്രസ് 65 എന്നിങ്ങനെ ആയിരുന്നു കക്ഷി നില. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പോടെ ബിജെപി നില മെച്ചപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം ആഹ്ലാദപ്രകടനം ആരംഭിച്ചു.











