ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗികളുടെ എണ്ണത്തില്‍ ഇന്നലെ മാത്രം കഴിഞ്ഞ ദിവസത്തേക്കാള്‍ 6557 പേര് കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെ രോഗമുക്തി നേടി ഡിസ് ചാര്‍ജ് ആയത് 50,326 പേരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 44,282 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് നിലവില്‍ ചികില്‍സയിലുള്ളത് 4,94,657 പേരാണ്.
അതേസമയം 44,282 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 86,36,012 ആയി. രോഗമുക്തരായവരുടെ എണ്ണം 80,13,784 ആയിട്ടുണ്ട്.
കോവിഡ് ബാധിച്ച് ഇന്നലെ 512 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,27,571 ആയി ഉയര്‍ന്നു.
Discussion about this post