മോദി സര്‍ക്കാരും ബിജെപിയും നേടിയ വിജയങ്ങളുടെ റിപ്പോര്‍ട്ടുകളാണ് ഇന്ന് മാധ്യമങ്ങള്‍ നിറയെ. ബിഹാറില്‍, മണിപ്പൂരില്‍, ഉത്തര്‍പ്രദേശില്‍, ഗുജറാത്തില്‍ എല്ലായിടത്തും എതിരാളികളെ നിഷ്പ്രഭരാക്കി കൊണ്ടുള്ള വിജയങ്ങള്‍. ചിലയിടത്തെല്ലാം എല്ലാവരും പ്രതീക്ഷിച്ച ഫലങ്ങള്‍. എന്നാല്‍ തെലങ്കാനയില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം പ്രതിപക്ഷത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്.
തെലങ്കാനയിലെ ദുബ്ബക്കല്‍ മണ്ഡലത്തിലായിരുന്നു ദക്ഷിണേന്ത്യ മുഴുവന്‍ ശ്രദ്ധിച്ച ആ തെരഞ്ഞെടുപ്പ് ഫലം. ബിജെപി സ്ഥാനാര്‍ത്ഥി രഘുനന്ദന്‍ റാവുവിന്റെ വിജയമാണ് അത്. പൂജ്യത്തില്‍ നിന്ന് വിജയത്തിലേക്കുള്ള വളര്‍ച്ച എന്ന് വരെ പറയാവുന്ന വിസ്മയിപ്പിക്കുന്ന നേട്ടം.
ടിആര്‍എസിന്റെ കോട്ടയാണ് ദുബ്ബക്കല്‍. കണ്ണടച്ച് ടിആര്‍എസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി പിന്നീട് വിജയമാഘോഷിക്കുന്ന മണ്ഡലം. 2009 മുതല്‍ രഘുനന്ദന്‍ റാവു ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ദുബ്ബക്കില്‍ മത്സരിക്കുന്നുണ്ട്. 2009ല്‍ കിട്ടിയത് 5,967 വോട്ട്. 2014ല്‍ അത് 15,131 വോട്ടാക്കി ഉയര്‍ത്തി. 2018ല്‍ പിന്നെയും 7000 ല്‍ കൂടുതല്‍ വോട്ട് നേടി 22,595 വോട്ടാക്കി മാറ്റി.
ഇപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം എല്ലാവരേയും ഞെട്ടിച്ച് 40000 ഓളം വോട്ട് അധികം നേടി വോട്ട് 63352 ആക്കി വിജയം കൊയ്തു. എതിര്‍സ്ഥാനാര്‍ഥി ടി ആര്‍ എസ്സിന്റെ സൊലിപെട്ട സുജാത റെഡ്ഢിയേക്കാള്‍ 1079 വോട്ട് കൂടുതല്‍.
ഇതകഴിഞ്ഞ ഒരുപതിറ്റാണ്ടായി മൂന്ന് തിരഞ്ഞെടുപ്പിലും റാവു പരാജയപെട്ടു എന്നിട്ടും ആ മണ്ഡലത്തിലെ ഓരോകാര്യത്തിലും ഇടപെട്ട്, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ അവിടുത്തെ ജനങ്ങള്‍ കൈവിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഭരണത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചായിരുന്നു ഇത്തവണ ടിആര്‍എസിന്റെ പ്രചരണം. വോട്ടിനായി കൈക്കൂലി നല്‍കി എന്ന കള്ള കേസ് വരെ പോലിസിനെ ഉപയോഗിച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ടിആര്‍എസ് ഉയര്‍ത്തി കൊണ്ടു വന്നു. എന്നാല്‍ ജനങ്ങള്‍ ഇത്തവണ രഘുനന്ദന്റെ കൂടെ നിന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഇവിടുത്തെ ജയം കേരളത്തിലെയും, തമിഴ്‌നാട്ടിലെയും ബിജെപിയ്ക്ക് വലിയ പാഠമാണെന്നാണ് വിലയിരുത്തല്‍. വലിയ തോതില്‍ വോട്ട് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ബിജെപിയ്ക്ക് കേരളത്തിലും സമാനമായ ജയങ്ങള്‍ സാധ്യമാണെന്ന ആത്മവിശ്വാസം തെലങ്കാനയില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. മുന്നണി ഭരണം മടുത്ത കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം തങ്ങളുണ്ട് എന്ന് ബോധ്യപ്പെടുത്തിയാല്‍ കേരളത്തിലും ബിജെപി അധികാരത്തിലെത്തുന്ന കാലം വിദൂരമാവില്ല.
ദുബ്ബക്കലിലെ ബിജെപി ജയം എതിരാളികളെ ഞെട്ടിച്ചുവെന്ന് നിസംശയം പറയാം. പൂജ്യത്തില്‍ നിന്ന് ജയത്തിലേക്ക് ബിജെപിയ്ക്ക് അധികകാലം ഒന്നും വേണ്ട എന്ന സന്ദേശമാണ് രഘുനന്ദന്‍ റാവു നല്‍കുന്നത്. ശക്തമായ ത്രികോണമത്സരങ്ങള്‍ക്ക് വഴിയൊരുക്കി ബിജെപി മുന്നേറുന്ന കേരളത്തിലും, തമിഴ്‌നാട്ടിലും ഇത്തരം അട്ടിമറി വാര്‍ത്തകള്‍ വന്നേക്കാം എന്നത് പ്രതിപക്ഷകക്ഷികളുടെ ഉറക്കം കെടുത്തും











