പശ്ചിമ ബംഗാളിലെ ബിജെപി പ്രവർത്തകരുടെ അരുംകൊലകൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പുകളിങ്ങനെ വന്നും പോയുമിരിക്കുമെന്നും മരണക്കളികൊണ്ടൊന്നും നിങ്ങൾ ജയിക്കാൻ പോകുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജനാധിപത്യ രീതിയിലൂടെ തങ്ങളെ വെല്ലുവിളിക്കാൻ കഴിയാത്തവർ ബിജെപി പ്രവർത്തകരെ ഉന്മൂലനം ചെയ്യാൻ അക്രമാസക്തമായ മാർഗങ്ങൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഹാർ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിനു ശേഷം ചേർന്ന അനുമോദന യോഗത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ മാത്രമേ രാജ്യസേവനം ഏൽപ്പിക്കുകയുള്ളുവെന്ന് ജനങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും ബീഹാർ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിന്റെ രഹസ്യം “എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം” എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുമോദന യോഗത്തിൽ പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ എൻഡിഎ പ്രവർത്തകർക്കും പ്രധാനമന്ത്രി നന്ദിയറിയിച്ചു. എൻഡിഎ സംസ്ഥാനത്ത് ഭരണം നിലനിർത്തിയത് 125 സീറ്റുകൾ നേടിയാണ്.
Discussion about this post