ഡല്‍ഹി : പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്ക് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പിടിയിലായ ഭീകരരുടെ ചില വെളിപ്പെടുത്തലുകളും ഇന്റലിജന്‍സിന്റെ അന്വേഷണവുമാണ് ഭീകരസംഘടനകളുടെ നീക്കത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നത്. മനുഷ്യനില്ലാത്ത വ്യോമ വാഹനങ്ങളും എയര്‍ക്രഫ്റ്റ് സിസ്റ്റംസും ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് പാക്കിസ്ഥാന്‍ പദ്ധതിയിടുന്നത്.
ഇത്തരത്തിലുള്ള വസ്തുക്കള്‍ നിയന്ത്രിക്കാന്‍ ശക്താമായ നയം രൂപികരിക്കാന്‍ സര്‍ക്കാര്‍ തീരുമാനത്തിലെത്തിയിട്ടുണ്ട്. മനുഷ്യനില്ലാത്ത ആകാശ വാഹനങ്ങള്‍ എയര്‍ക്രഫ്റ്റ് സിസ്റ്റംസ്, ഹോട്ട് എയര്‍ബലൂണ്‍, റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ലയിങ് ഉപകരണങ്ങള്‍, മൈക്രോലൈറ്റ് എയര്‍ക്രഫ്റ്റ് തുടങ്ങിയവ രാജ്യത്ത് ഉപയോഗിക്കുന്നതിനും വാങ്ങുന്നതിനുമുള്ള മാര്‍ഗനിര്‍ദേശരേഖ സര്‍ക്കാര്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലക്ഷര്‍ ഇ ത്വയ്ബ നേതാവ് അബു ജുന്‍ഡാല്‍, ഇന്ത്യന്‍ മുജാഹിദിന്‍ തീവ്രവാദി സയിദ് ഇസ്മയില്‍ അഫാഖ് ,ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ജഗ്താര്‍ സിങ് താരാ ഉള്‍പ്പെടെയുള്ള തീവ്രവാദികളെ ചോദ്യം ചെയ്തതില്‍ നിന്നും ഇത്തരത്തിലുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നത് വ്യക്തമായിരുന്നു.
തെരഞ്ഞടുത്ത ലക്ഷര്‍ ഇ ത്വയ്ബ ഭീകരര്‍ക്ക് ഡ്രോണുകളും മറ്റും ഉപയോഗിച്ചുള്ള വ്യോമാക്രമണത്തിന് പരിശീലനം നല്‍കിയതായി മുംബൈ ആക്രണത്തില്‍ പങ്കുള്ള അബു ജുന്‍ഡാല്‍ വെളിപ്പെടുത്തിയിരുന്നു. ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പാരാഗ്ലൈഡിങ്ങിനുള്ള ഉപകരണങ്ങള്‍ ലക്ഷര്‍ ഇ ത്വയ്ബ സ്വന്തമാക്കാന്‍ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ബെംഗളൂരുവില്‍ നിന്നും ജനുവരിയില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജഹിദിന്‍ പ്രവര്‍ത്തകനായ സയിദ് ഇസ്മയില്‍ അഫാഖിന് 2013 ല്‍ ഗോവയില്‍ വെച്ച് പാരാഗ്ലൈഡിങ്ങില്‍ പരിശീലനം ലഭിച്ചിരുന്നതായും വ്യക്തമായിരുന്നു. പാക്കിസ്ഥാന്‍ പൗരന്‍ സ്‌പെയിനില്‍ നിന്നും പാരാഗ്ലൈഡറുകള്‍ വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Discussion about this post