പാകിസ്ഥാനിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം ഷെരീഫ്. കേസിൽ അകപ്പെട്ട് താൻ ജയിലിലായിരുന്ന കാലത്ത് അധികൃതർ സെല്ലിലും ബാത്ത്റൂമിലും ക്യാമറ വെച്ചിരുന്നുവെന്ന നിർണ്ണായക വെളിപ്പെടുത്തലുമായാണ് മറിയം രംഗത്ത് വന്നിട്ടുള്ളത്.
ജയിലിൽ നേരിട്ട അതിക്രമങ്ങളെ കുറിച്ച് മറിയം തുറന്നു പറഞ്ഞത് ഒരു അഭിമുഖത്തിലാണ്. വൻ വിവാദമായ ചൗധരി ഷുഗർ മിൽ കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായപ്പോഴാണ് തനിക്കു ഇത്തരത്തിൽ മോശം അനുഭവമുണ്ടായതെന്ന് മറിയം വ്യക്തമാക്കി.
“ജീവിതത്തിൽ രണ്ട് തവണയാണ് എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നത്. സ്ത്രീയായ താൻ നേരിട്ട കാര്യങ്ങൾ പറഞ്ഞാൽ ജയിൽ അധികൃതർക്ക് ജാള്യത മൂലം മുഖം വെളിയിൽ കാണിക്കാൻ കഴിയില്ല”- പിഎംഎൽഎൻ വൈസ് പ്രസിഡണ്ട് കൂടിയായ മറിയം കൂട്ടിച്ചേർത്തു. മാത്രമല്ല, തന്റെ മുറിയിലേക്ക് അതിക്രമിച്ചുകയറി പിതാവ് നവാസ് ഷെരീഫിന്റെ മുന്നിൽ വച്ച് അറസ്റ്റ് ചെയ്യുകയും അതിക്രമങ്ങൾ നടത്തുകയും ചെയ്തുവെങ്കിൽ പാകിസ്ഥാനിൽ ഒരു സ്ത്രീയും സുരക്ഷിതരാണെന്ന് താൻ കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി.
Discussion about this post