തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശക്തരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനായ വിവി രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ ഇക്കുറി മത്സരിക്കും. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് പൂജപ്പുര വാർഡിൽ രാജേഷിൻറെ പേര് പ്രഖ്യാപിച്ചത്.
തലസ്ഥാനത്തിൻറെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ എൻഡിഎയ്ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്ന് വി വി രാജേഷ് പറഞ്ഞു. കാലാകാലങ്ങളായി നഗരസഭ ഭരിച്ചവർ സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി തിരുവനന്തപുരത്തിൻറെ വികസനത്തിന് തുരങ്കം വെക്കുകയായിരുന്നു. കേന്ദ്ര പദ്ധതികൾ കൃത്യമായി തലസ്ഥാനത്ത് നടപ്പിലാക്കും. അന്താരാഷ്ട്ര വിമാനത്താവളത്തിന് പാരപണിയുന്നവർക്കാണോ വികസനം കൊണ്ടുവരാൻ കഴിയുന്നവർക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് തിരുവനന്തപുരത്തെ ജനങ്ങൾക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തെ ലോകോത്തര നഗരമാക്കി മാറ്റാൻ അഖിലേന്ത്യാ നേതൃത്വത്തോട് അഭ്യർത്ഥിച്ചതായും കേന്ദ്ര സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post