ഉത്തർപ്രദേശ് സർക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. യോഗി ആദിത്യനാഥ് സർക്കാർ കോവിഡ് പോരാട്ടത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
ലോകാരോഗ്യ സംഘടനയുടെ നാഷണൽ പബ്ലിക് ഹെൽത്ത് സർവൈലൻസ് പ്രൊജക്റ്റ് അംഗങ്ങളുടെ സർവ്വേയാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. എണ്ണൂറിലധികം ഫീൽഡ് സ്റ്റാഫുകളുള്ള ഈ സംഘടന, ഉത്തർപ്രദേശിലെ 75 ജില്ലകളിൽ നിന്നായി 58,000 കോവിഡ് കേസുകൾ പരിശോധിച്ച ശേഷമാണ് ഈ വിലയിരുത്തൽ നടത്തിയത്. യോഗി സർക്കാർ ഏതാണ്ട് 70,000 മുന്നേ ആരോഗ്യപ്രവർത്തകരെയാണ് കോവിഡ് വിരുദ്ധ പോരാട്ടത്തിന് നിയമിച്ചിരിക്കുന്നത്.
ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായിട്ടും, ഏറ്റവും ഫലപ്രദമായി മഹാമാരിയെ യു.പി നേരിടുന്നു. ആരോഗ്യരംഗത്ത് പ്രവർത്തകരുടെ ക്ഷാമം ഉണ്ടാവാതിരിക്കാൻ ആറുമാസത്തേക്ക് എസ്മ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.









