സക്വാര: പുരാതനകാലത്തെ നൂറോളം ശിലാ നിർമ്മിത ശവപ്പെട്ടികൾ ഈജിപ്തിൽ നിന്നും കണ്ടെത്തി ഗവേഷകർ. 40 അടിയോളം താഴ്ചയിൽ കുഴിച്ചപ്പോഴാണ് ശവപ്പെട്ടികൾ കണ്ടെത്തിയത്. ദക്ഷിണ കെയ്റോയിലെ സക്വാര മേഖലയിൽ നിന്നും പുരാതന ഈജിപ്തിലെ റ്റോളമൈക് കാലഘട്ടത്തിലേതെന്ന് സംശയിക്കുന്ന ശവപ്പെട്ടികളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി.
ശവപ്പെട്ടികൾ സൂക്ഷിച്ച മൂന്ന് ഇടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. റ്റോളമൈക് കാലഘട്ടത്തിൽ ഈ പ്രദേശം ശ്മശാനമായിരുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. നിറങ്ങളോട് കൂടിയ ഹൈറോഗ്ലിഫിക്സ് ചിത്രങ്ങളുള്ള ശവപ്പെട്ടികളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ പ്രദേശത്തെ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കണ്ടെത്തിയ ശവപ്പെട്ടികളിൽ ഒരെണ്ണം തുറന്നതായി ഗവേഷകർ പറഞ്ഞു. ശവപ്പെട്ടികൾ കണ്ടെടുത്ത സക്വാര മേഖലയിൽ നിന്നും റ്റോളമൈക് കാലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.
അതിനാൽ, ഈ മേഖലയിൽ ഇപ്പോഴും ഖനനം തുടരുകയാണ്. കഴിഞ്ഞ മാസം 2500 വർഷങ്ങളോളം പഴക്കമുള്ള മര കല്ലറകൾ ഗവേഷകർ കണ്ടെത്തിയിരുന്നു. അന്ന് മരത്തിൽ തീർത്ത 59 കല്ലറകളാണ് കണ്ടെത്തിയത്.
Discussion about this post