പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകുന്നേരം നാലരക്ക് രാജ്ഭവനില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
എന്‍ഡിഎ നിയമസഭാകക്ഷി നേതാവായി ഞായറാഴ്ച തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നിതീഷ് ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.
Discussion about this post