കരുണാനിധിയുടെ മകന് എം കെ അളഗിരി എന്‍ഡിഎയിലേക്ക്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുമായി സഖ്യത്തിലേര്‍പ്പെടാനാണ് തീരുമാനം. ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന് സഹോദരനാണ്.
മധുരയില്‍ അളഗിരിയുടെ വസതിയില്‍ എത്തിയാണ് ബിജെപി നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തിയത്. ബിജെപി കേന്ദ്ര നേതൃത്വവും ഫോണില്‍ അളഗിരിയുമായി സംസാരിച്ചു. മകന് ദയാനിധി അളഗിരിയെ മുന്‍നിര്‍ത്തി പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് ധാരണ.
ശനിയാഴ്ച ചെന്നൈയിലെത്തി അമിത് ഷായുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം എന്‍ഡിഎ സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. കലൈഞ്ജര്‍ ഡിഎംകെ എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് വിവരം.
Discussion about this post