കിഫ് ബിയ്ക്ക് മസാല ബോണ്ട് ഇറക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതിയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നും കള്ളം പറഞ്ഞുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന്. പല തവണ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുമ്പോഴും കള്ളം ആവര്‍ത്തിക്കുകയാണ് ധനമന്ത്രി. ആക്സിസ് ബാങ്കിന് നല്കിയ അനുമതിയല്ലാതെ മറ്റൊന്നും കിഫ് ബിയ്ക്കില്ല. മസാല ബോണ്ടിന് റിസര്‍വ്വ് ബാങ്ക് അനുമതിയുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ പുറത്ത് വിടണമെന്നും മാത്യു ആവശ്യപ്പെട്ടു.
നേരത്തെ സി ആന്റ്് എജിയുടെ കരട് റിപ്പോര്‍ട്ടിലെ കാര്യങ്ങളാണ് പുറത്ത് വിട്ടതെന്ന ധനമന്ത്രിയുടെ വാക്കുകള്‍ കള്ളമാണെന്ന് തെളിഞ്ഞിരുന്നു. അന്തിമ റിപ്പോര്‍ട്ടാണ് സിഎജി സമര്‍പ്പിച്ചതെന്ന് അവര്‍ തന്നെ വ്യക്തമാക്കി. ഇതിന് പിന്നാലെ താന്‍ പറഞ്ഞത് കളവാണെന്നും, നിയമസഭയില്‍ വെക്കേണ്ട റിപ്പോര്‍ട്ട് പുറത്ത് വിട്ടത് ചട്ടലംഘനമാണെന്നും ധനമന്ത്രി സമ്മതിച്ചിരുന്നു. ചട്ടലംഘനമാണെങ്കിലും നേരിടുമെന്നായിരുന്നു തോമസ് ഐസകിന്റെ വാക്കുകള്‍.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ധനമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Discussion about this post