ചെന്നൈ: നടി ഗൗതമിയുടെ വസതിയില്‍ അതിക്രമിച്ചു കയറിയ ആള് പൊലീസ് പിടിയില്‍. പാണ്ഡ്യന് എന്നയാളാണ് അറസ്റ്റിലായത്. ഗൗതമിയുടെ കോടമ്പാക്കത്തെ വീട്ടിലാണ് പ്രതി അതിക്രമിച്ചു കയറിയത്. ഈ വീട്ടില്‍ നടിയും മകളും മാത്രമാണ് താമസിക്കുന്നത്.
വീടിന്റെ മതില് ചാടി കടന്നാണ് പ്രതി വീട്ടിലേക്ക് പ്രവേശിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും, ഇതാണ് നടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ കാരണമെന്നും പൊലീസ് അറിയിച്ചു. പാണ്ഡ്യനെതിരെ പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post