റാഞ്ചി: ജാർഖണ്ഡിൽ തലയ്ക്ക് 5 ലക്ഷം രൂപ വിലയിട്ട ടിഎസ്പിസി സംഘത്തിലെ മാവോയിസ്റ്റ് അറസ്റ്റിൽ. കൃഷ്ണ ഗഞ്ജു എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ പിടികൂടിയത് പ്രതാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ്.
കൃഷ്ണഗഞ്ജുവിന്റെ പക്കൽ നിന്നും റൈഫിൾ, തോക്ക്, വെടിയുണ്ടകൾ എന്നിവ പോലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം, റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവരോട് പിന്മാറാൻ ആവശ്യപ്പെട്ടു കൊണ്ട് മാവോയിസ്റ്റുകൾ ലഘുലേഖകൾ പുറത്തിറക്കിയിരുന്നു. ആർകി-ബന്ദ്ഗാവോൻ പ്രവിശ്യകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 44 കിലോമീറ്റർ റോഡ് നിർമ്മാണം മാവോയിസ്റ്റ് ഇടപെടലിനെക്കുറിച്ച് താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.







