ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പീഡനക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അനുപ് കശ്യപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തലയറുത്ത് മാറ്റിയ നിലയിലാണുള്ളത്. പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയെ പീഡിപ്പിച്ച ശേഷം അനുപ് കശ്യപ് ഒളിവിലായിരുന്നു. പോലീസ് ഇയാള്‍ക്ക് വേണ്ടി ഏറെ നാളായി തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇയാള്‍ എവിടെയാണ് എന്നതിനെക്കുറിച്ച് കുടുംബക്കാര്‍ക്ക് പോലും വിവരം ലഭിച്ചിരുന്നില്ലെന്ന് എസ്പി ജയ്പ്രകാശ് യാദവ് പറഞ്ഞു.
വിറക് ശേഖരിക്കാനായി വനത്തിലേയ്ക്ക് പോയവരാണ് അനുപിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സെപ്റ്റംബര്‍ 6-നാണ് അനുപ് യുവതിയെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിച്ചത്.
Discussion about this post