ചിലര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ഇനിമുതല്‍ പങ്കെടുക്കില്ലെന്ന സി പി എം നേതാക്കളുടെ തീരുമാനം സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നതിനിടെ താന്‍ സിപിഐ പ്രവര്‍ത്തകനും, മൂന്ന് പ്രാവശ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ആളുമാണെന്ന് അഡ്വ. എ ജയശങ്കര്‍. നായര്‍ എന്ന എന്റെ സ്വന്തം ജാതിക്കാരുടേതൊഴികെ മറ്റെല്ലാ ജാതിമത രാഷ്ട്രീയ പാര്‍ട്ടികളുടെയും പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ജാതി, മത ഭേദമന്യേ എല്ലാ സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സമ്മേളനങ്ങള്‍ക്കും മറ്റും തന്നെ ക്ഷണിക്കാറുണ്ടെന്ന് ജയശങ്കര്‍ പറയുന്നു.
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് ജയശങ്കര്‍ അടക്കമുള്ള ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ചാനലുകളില്‍ വന്നിരുന്നു നേതാക്കളെ വിമര്‍ശിക്കുന്നത് ഉള്‍ക്കൊള്ളാനാകില്ല എന്ന കാരണമാണ് സി പി എം വിലക്കിന് ന്യായീകരണമായി മുന്നോട്ടുവയ്ക്കുന്നത്.
Discussion about this post