ഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ തിരക്കഥയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥ പ്രകാരമാണ് നീക്കമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെളിവുകളാണ് സ്വര്‍ണക്കടത്ത് അന്വേഷണത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന തെളിവുകളാകും അന്വേഷണത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിക്കുക. അങ്ങനെ വന്നാല്‍ അന്വേഷണം മുഖ്യമന്ത്രിയിലും എത്തും. അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയലാഭം മുഖ്യമന്ത്രിക്കാണ്. കിഫ്ബി വിഷയത്തില്‍ പരാതി ലഭിച്ചാല്‍ കേന്ദ്രം അന്വേഷിക്കുമെന്നും ചെയ്തത് തെറ്റെന്ന് തോമസ് ഐസക്കിന് അറിയാമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post