ഡല്‍ഹി: മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ കരുത്തു പകര്‍ന്ന് ഇന്ത്യന്‍ നാവികസേനയുടെ മിഗ്-29കെയും അമേരിക്കന്‍ നാവികസേനയുടെ എഫ്-18നും. ചൈനയ്‌ക്കെതിരെയുള്ള യോജിച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ട് അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ നാലു പ്രമുഖ രാജ്യങ്ങളുടെ നാവിക സേനകള്‍ സംയുക്തമായിട്ടാണ് മലബാര്‍ നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ആറുമാസമായി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍, മലബാര്‍ നാവികാഭ്യാസത്തെ ലോകരാജ്യങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
അറബിക്കടലില്‍ ഗോവന്‍ തീരത്താണ് നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം നടക്കുന്നത്. ആദ്യ ഘട്ടം ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണത്തിന് സമീപമായിരുന്നു.
ഇന്ത്യക്ക് പുറമേ ചൈനയുമായി വിവിധ വിഷയങ്ങളില്‍ തര്‍ക്കം നില്‍ക്കുന്ന രാജ്യങ്ങളാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന മറ്റുരാജ്യങ്ങള്‍. അമേരിക്ക, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങള്‍ക്ക് പുറമേ ജപ്പാനാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന നാലാമത്തെ രാജ്യം. പത്തുവര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ നാവികാഭ്യാസമാണിത്.
ഏദന്‍ കടലിടുക്ക് മുതല്‍ മലാക്കാ കടലിടുക്ക് വരെയുള്ള ഭാഗത്ത് ചൈനീസ് കടന്നുകയറ്റം തടയുക എന്നതാണ് മലബാര്‍ നാവികാഭ്യാസത്തിന്റെ ഒരു ലക്ഷ്യം. അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ നിമിറ്റ്സും ഇന്ത്യയുടെ ഐഎന്‍എസ് വിക്രമാദിത്യയും ഈ നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത് ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചാണെന്ന് വിദഗ്ധര്‍ പറയുന്നു. മേഖലയുടെ ശാക്തിക ബലാബലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതാണ് ഈ നാവികാഭ്യാസമെന്നും സുരക്ഷാ വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നാണ് മിഗ്-29കെ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നത്. അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി യുദ്ധക്കപ്പലുകളില്‍ ഒന്നായ നിമിറ്റ്‌സും നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമേ ഓസ്‌ട്രേലിയയുടെയും ജപ്പാന്റെയും യുദ്ധക്കപ്പലുകള്‍ കൂടി നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത് ഒരു കൂട്ടായ്മയുടെ ശക്തിയാണ് വിളിച്ചോതുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അമേരിക്കയുടെയും ജപ്പാന്റെയും ഓസ്‌ട്രേലിയയുടെയും അത്യാധുനിക യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളുമാണ് ഇന്ത്യയ്‌ക്കൊപ്പം നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. മലബാര്‍ നാവികാഭ്യാസത്തിന്റെ 24-ാം പതിപ്പാണ് നടക്കുന്നത്. ഇന്ത്യന്‍ നാവികസേന (ഐഎന്‍), യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവി (യുഎസ്‌എന്‍), ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് (ജെഎംഎസ്ഡിഎഫ്), റോയല്‍ ഓസ്‌ട്രേലിയന്‍ നേവി (ആര്‍എന്‍) എന്നിവരാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.
#Malabar2020 progresses with advance air operations of MiG 29Ks of #IndianNavy & F-18s of the #USN along with the USN AEW aircraft E2C Hawkeye, shepherded strike on simulated hostile surface forces and air-to-air combat procedures@DefenceMinIndia @SpokespersonMoD @indiannavy pic.twitter.com/K8SfFMUQtb
— Defence PRO Visakhapatnam (@PRO_Vizag) November 20, 2020
Strengthening Friendship Across Oceans.#Malabar2020 Phase 2#BridgesofFriendship@Australian_Navy @IndianNavy@JMSDF_PAO @USNavy pic.twitter.com/ITW8MTsKgi
— SpokespersonNavy (@indiannavy) November 19, 2020
Discussion about this post