ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന് സമൻസയച്ച് സിബിഐ. ഈ മാസം 23-നു ഹാജരാകണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ശിവകുമാറുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിൽ ഒക്ടോബർ അഞ്ചിന് സിബിഐ റെയ്ഡ് നടത്തിയിരുന്നു.
സിബിഐ ഓഫീസർമാർ നവംബർ 19-ന് വീട്ടിൽ എത്തിയിരുന്നെങ്കിലും താൻ സ്വകാര്യ ചടങ്ങിന്റെ ഭാഗമായി പുറത്തായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചതെന്നും ഇക്കാര്യം പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും ശിവകുമാർ അറിയിച്ചിട്ടുണ്ട്. നവംബർ 25-ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ സിബിഐക്കു മുമ്പിൽ ഹാജരാവാൻ അനുമതി തേടും.
Discussion about this post