തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5254 പേർക്ക് കൊവിഡ്. ഇന്ന് 27 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 4445 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ശതമാനമായി ഉയർന്നു.
മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി220, പത്തനംതിട്ട 169, വയനാട് 153, കാസര്‍കോട് 81 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ രോഗബാധയുടെ കണക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6227 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ 559 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.











