ഡൽഹി: ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷിയും മകനും കൊല്ലപ്പെട്ടു. ഖുറേഷി വെടിയേറ്റാണ് മരിച്ചത്. ഡൽഹിയിലെ നന്ദ്നഗരിയിലാണ് സംഭവം. സുള്‍ഫിക്കറിനോട് വ്യക്തിവൈരാഗ്യമുള്ള സംഘം ബിജെപി നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പള്ളിയിൽ പ്രാർത്ഥനക്കെത്തിയപ്പോഴാണ് സംഭവം. ഖുറേഷിയുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഖുറേഷിയുടെ തലയ്ക്കാണ് വെടിയേറ്റത്.
മകനെ മൂര്‍ച്ചയുള്ള ആയുധം വച്ച് പരിക്കേല്‍പ്പിച്ച സംഘം രക്ഷപ്പെടുകയായിരുന്നു. ഖുറേഷിയെ ഉടനെ തന്നെ പരിസരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഡൽഹിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് സുള്‍ഫിക്കര്‍ ഖുറേഷി.
Discussion about this post