Monday, March 1, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

“ഇടതു – വലതു മുന്നണികളുടെ മാറി മാറിയുള്ള ഭരണം കേരളത്തെ കടക്കെണിയിലാക്കി”: എന്‍ഡിഎയുടെ ഭരണമാണ് ജനം ആഗ്രഹിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍

by Brave India Desk
Nov 25, 2020, 05:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: ഇടതു – വലതു മുന്നണികളെ മടുത്തെന്നും എന്‍ഡിഎയുടെ ഭരണമാണ് ജനം ആഗ്രഹിക്കുന്നതെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും സ്ഥാനാര്‍ത്ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകളായി കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കോര്‍പ്പറേഷനില്‍ നടപ്പാക്കിയ വികസന പ്രവൃത്തികളെകുറിച്ച്‌ പൊതുസാവാദം നടത്താന്‍ സിപിഎം തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇടതു – വലതു മുന്നണികളുടെ മാറി മാറിയുള്ള ഭരണം കേരളത്തെ കടക്കെണിയിലാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഉപകരിക്കേണ്ട, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണം ഭരണക്കാര്‍ കട്ടുമുടിക്കുകയാണ്. അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കേരളം. പാവങ്ങള്‍ക്ക് വീടു വെക്കേണ്ട പദ്ധതിയില്‍ നിന്ന് പോലും പണം കയ്യിട്ടുവാരുകയാണ്. കേരളം നിക്ഷേപ സൗഹൃദമല്ലെന്നും ഇതരസംസ്ഥാനങ്ങളിലേക്ക് മലയാളികള്‍ കുടിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയും ഡല്‍ഹിയും ബംഗളൂരുവും പോലെയുള്ള നഗരങ്ങളില്‍ ലക്ഷക്കണക്കിന് മലയാളികളാണ് താമസിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കാന്‍ ഇടതു – വലതു മുന്നണികള്‍ക്ക് മാതൃകകളില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കറപുരളാത്ത നേതാക്കളെ ഇരുമുന്നണികള്‍ക്കും ചൂണ്ടിക്കാണിക്കാനില്ല. എപ്പോള്‍ ജയിലിലേക്ക് പോകണമെന്ന് ദിവസവും സമയവും നോക്കി നില്‍ക്കുക യാണവര്‍. കേന്ദ്ര ഏജന്‍സികളെ മുഖ്യമന്ത്രി പിണറായി വിജയനാണ് കത്തെഴുതി വിളിച്ചു വരുത്തിയത്. അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു നീങ്ങി നേതാക്കള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തിരിയുകയാണ്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന മാതൃകയാണ് എന്‍ഡിഎ മാതൃകയായി മുന്നോട്ടുവെക്കുന്നത്. പദ്ധതികള്‍ ആവിഷ്‌കരിക്കുക മാത്രമല്ല, അത് നടപ്പാക്കുമ്പോള്‍ കൃത്യമായി വിലയിരുത്തുന്നു. പദ്ധതിയുടെ ഗുണം അര്‍ഹര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടികളും കൈക്കൊള്ളുന്നു. ഈ മാതൃകയാണ് എന്‍ഡിഎ മുന്നോട്ടുവെക്കുന്നത്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റം നടത്തും. കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: kummanam rajasekharanMAIN
Share45TweetSendShare

Discussion about this post


Related News

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

കേരള ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഡിജിപിയും നിർമ്മല സീതാരാമനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

Next Post

ബി ജെ പി അപരന്മാർക്ക് താമരയോട് സാമ്യമുള്ള ചിഹ്നം: സിപിഎം ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്ന് ആരോപണം

Latest News

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

കേരള ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഡിജിപിയും നിർമ്മല സീതാരാമനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

‘പാകിസ്ഥാന്‍ ഒരു കൈയ്യബദ്ധം കാണിച്ചു, മോദി അതിന് തിരിച്ചടി നല്‍കി, അതിര്‍ത്തിയില്‍ കൈവിട്ട കളിക്ക് ഇന്ന് ആര്‍ക്കും ധൈര്യമില്ല’: അമിത് ഷാ

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News