ഡല്‍ഹി: തീവ്രവാദ കേസില്‍ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയും പിഡിപി യുവജനവിഭാഗം അധ്യക്ഷനുമായ വഹീദ് പര അറസ്റ്റില്‍. ഹിസ്ബുള്‍ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ നവീദ് ബാബുവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍ഐഎയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഹിസ്ബുള്‍ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചതിനും അറസ്റ്റിലായ ഹിസ്ബുള്‍ കമാന്‍ഡര്‍ നവീന്‍ ബാബുവിന്റെ കേസിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹിസ്ബുള്‍ മുജാഹുദ്ദീനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ ഇയാളെ ഡല്‍ഹിയിലെ ആസ്ഥാനത്ത് എത്തിച്ച് തിങ്കളാഴ്ച മുതല്‍ ചോദ്യം ചെയ്തു വരികയായിരുന്നു. ഡല്‍ഹിയില്‍ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലില്‍ അദ്ദേഹത്തിന് നവീദ് ബാബുവുമായുള്ള ബന്ധം സ്ഥാപിക്കാനായി. ട്രാന്‍സിറ്റ് റിമാന്‍ഡിനായി ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജമ്മുവിലേക്ക് കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post