കേരളത്തിലെ യുഡിഎഫ്-എൽഡിഎഫ് സർക്കാരുകളുടെ മാറി മാറിയുള്ള ഭരണത്തിൽ പ്രതികരണവുമായി പ്രമുഖ പണ്ഡിതനും , അധ്യാപകനുമായ പ്രൊ. എൻ എ ഹമീദ് രംഗത്ത്. ”കഴിഞ്ഞ 63 കൊല്ലക്കാലമായി കേരളത്തിൽ കോൺഗ്രസ്സിന്റെയും മാർക്സിസ്റ്റ് പാർട്ടിയുടേയും നേതൃത്വത്തിലുള്ള മുന്നണികൾ മാറി മാറി ഭരിക്കുന്നു. യുഡിഎഫ് ന്റെയും എൽഡിഎഫ് ന്റെയും ഗുണദോഷങ്ങൾ നാം വേണ്ടത്ര അനുഭവിച്ചു കഴിഞ്ഞു. ഇപ്പോൾ ഇവർ അന്യോന്യം വിഴുപ്പലക്കുന്നതും നാം കാണുന്നു. ആറു പതിറ്റാണ്ടു കാലത്തെ ശ്രദ്ധിക്കപ്പെടാതെ പോയ അഴിമതി , സ്വജനപക്ഷപാത സംഭവങ്ങളും ഏറെയുണ്ട്. കനകവും കാമിനിയും പീഡന, കൊലപാതക, കോഴ സംഭവങ്ങളും കാരണം ഇവരുടെ ജനസമ്മതി കുറയുവാനല്ല കൂടുവാനാണ് സാദ്ധ്യത”യെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ 63 കൊല്ലക്കാലമായി കേരളത്തിൽ കോൺഗ്രസ്സിന്റെയും മാർക്സിസ്റ്റ് പാർട്ടിയുടേയും നേതൃത്വത്തിലുള്ള മുന്നണികൾ മാറി മാറി ഭരിക്കുന്നു. LDF ന്റെയും UDF ന്റെയും ഗുണദോഷങ്ങൾ നാം വേണ്ടത്ര അനുഭവിച്ചു കഴിഞ്ഞു.
ഇപ്പോൾ ഇവർ അന്യോന്യം വിഴുപ്പലക്കുന്നതും നാം കാണുന്നു. ആറു പതിറ്റാണ്ടു കാലത്തെ ശ്രദ്ധിക്കപ്പെടാതെ പോയ അഴിമതി , സ്വജനപക്ഷപാത സംഭവങ്ങളും ഏറെയുണ്ട്. കനകവും കാമിനിയും പീഡന, കൊലപാതക, കോഴ സംഭവങ്ങളും കാരണം ഇവരുടെ ജനസമ്മതി കുറയുവാനല്ല കൂടുവാനാണ് സാദ്ധ്യത.
ബീഹാറിലെ പോലെ, വൻ കാലിത്തീറ്റ കംഭകോണത്തിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന നേതാവിന്റെ മകനും പാർട്ടിയും ഏറ്റവുമധികം സീറ്റുകൾ നേടിയിരിക്കുന്നു.
അഴിമതി കൊണ്ട് കോടികൾ ഉണ്ടാക്കി പാർട്ടിയെ സമ്പന്നമാക്കിയാണ് നേതാക്കൾ കഴിവു തെളിയിക്കുന്നത്.
എന്തായാലും നീണ്ട
63 കൊല്ലങ്ങൾ LDF നെയും UDF നെയും സഹിച്ചു. ഇനി ഒരഞ്ചു കൊല്ലമെങ്കിലും NDA കേരളം ഭരിച്ചു കാണാൻ ഏതു വോട്ടറും ആഗ്രഹിച്ചു പോവുക സ്വാഭാവികം മാത്രം.
https://www.facebook.com/Necholy.A.Hameed/posts/10208247586623590?__cft__[0]=AZX2IvUzRr-29tHNwhQo4cTlL7Afe7rBBwJ7yhXLQuuN_evmFy00tyrLScmN1BtdqMKPlb5KpvWug5l3b-1slfW3pbrdyZlNTBzmxDhz2o-FqbcIA1fIZgw4rFOR-uHn-z8&__tn__=%2CO%2CP-R
Discussion about this post