മലപ്പുറം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയരാത്തത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് പ്രവേശനം മുന്നില്‍ കണ്ടാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് രഹസ്യ ധാരണയുണ്ടെന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്‍.ഡി.എഫിലേക്ക് പോകാന്‍ ലീഗ് പാലം വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി കെ.കുഞ്ഞാലിക്കുട്ടി പ്രതിയായ കേസുകളില്‍ എന്തു നടപടി എടുത്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിജിലന്‍സ് കേസുകളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴികള്‍ ഉണ്ടായിട്ടും ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് മാത്രമേ ടിഎസ്പി പദവി കൊടുക്കാന്‍ പാടൂള്ളൂ എന്നിരിക്കെ കുഞ്ഞാലിക്കുട്ടിയാണ് ഊരളുങ്കലിന് ടിഎസ്പി പദവി കൊടുത്തത്. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ചങ്ങാതിമാരാണെന്നും, ഊരാളുങ്കല്‍ സി.പി.എമ്മിന്റെയും ലീഗിന്റെയും സംയുക്ത കറവ പശുവാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
Discussion about this post