തിരുവനന്തപുരം: സോളാര്‍ കേസിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന് വെളിപ്പെടുത്തല്‍. ഗണേഷ് കുമാറിന്റെ ബന്ധുവും വിശ്വസ്തനുമായ ശരണ്യ മനോജാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സോളാര്‍ കേസിന് അനുബന്ധമായുള്ള പീഡന കേസുകളില്‍ ഇര മൊഴി നല്‍കിയത് ഗണേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.
പത്താനപുരത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് ശരണ്യ മനോജ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പരാതിക്കാരിക്ക് വീട് എടുത്ത് നല്‍കിയത് താനാണ്. കല്ലേറ് കൊണ്ടിട്ടും ഉമ്മന്‍ചാണ്ടി സോളാര്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നും ശരണ്യ മനോജ് പറയുന്നു.
Discussion about this post