ഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ ഐ.ഇ.ഡി സ്ഫോടനത്തില്‍ ഒരു സി.ആര്.പി.എഫ് കോബ്ര അസിസ്റ്റന്റ് കമാന്‍ഡോ വീരമൃത്യു വരിച്ചു. അസിസ്റ്റന്റ് കമാന്‍ഡോ നിതിനാണ് കൊല്ലപ്പെട്ടത്. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം.
ശനിയാഴ്ച വൈകിട്ട് താഡ്മെഡ്ല ഗ്രാമത്തില്‍ നക്സലുകള്‍ക്കായി തെരച്ചില്‍ നടത്തിയ ശേഷം സംഘം മടങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം.
രണ്ടു ഐ.ഇ.ഡി സ്ഫോടനം ഉണ്ടായതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും പത്തുപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ സുന്ദര്‍രാജ് പറഞ്ഞു. എട്ടുപേരെ വിദഗ്ധ ചികിത്സക്കായി റായ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. കോബ്ര 206 ബറ്റാലിയനിലുള്ളവരാണ് പരിക്കേറ്റവരെല്ലാം.
Discussion about this post