കറാച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. ബാബറിന്റെ സഹപാഠി എന്ന് അവകാശപ്പെടുന്ന യുവതി, താരം തന്നെ കഴിഞ്ഞ പത്ത് വർഷമായി പീഡിപ്പിക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തന്നെ വിവാഹം കഴിക്കാമെന്ന് 2010ൽ അസം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ദേശീയ താരമായി ബാബർ അസം ഉയർന്നതോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.
അക്കാലത്ത് കടുത്ത സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ബാബറിന് താൻ പണം കൊടുത്ത് സഹായിച്ചിരുന്നതായും യുവതി പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി, ഗർഭിണിയാക്കി, ഒടുവിൽ തല്ലി, ഭീഷണിപ്പെടുത്തി ഒഴിവാക്കുകയായിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി.
നിലവിൽ ന്യൂസിലാൻഡിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ ടീമിനൊപ്പമാണ് ബാബർ അസം. പാക് ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റുകളിലെയും നായകനാണ് ബാബർ.
Discussion about this post