മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പബ്ജിക്ക് പകരമായെത്തുന്ന ഫൗജി ഗെയിമിന്റെ പ്രീ-റെജിസ്ട്രേഷന് ആരംഭിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ ഗെയിംസ് ആണ് ഫൗജി (ഹിന്ദിയില്‍ സൈന്യം, പട്ടാളക്കാരന് എന്ന അര്‍ത്ഥമുള്ളത് യാദൃശ്ചികമല്ല.) ഗെയിം തയ്യാറാക്കുന്നത്. കഴിഞ്ഞ മാസം ട്രെയ്ലറും പുറത്തുവന്ന ഫൗജി ഗെയിം അധികം താമസമില്ലാതെ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഗെയിമിന്റെ വരവിന് മുന്നോടിയായി പ്രീ-രജിസ്ട്രേഷന് ആരംഭിച്ചു കഴിഞ്ഞു. ഗൂഗിള്‍ പ്ലേയ് സ്റ്റോറില്‍ ‘FAU-G: Fearless and United Guards’ തിരയുമ്പോള്‍ പ്രീ-രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷന് കാണിക്കും. പ്രീ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആപ്പ് ഗൂഗിള്‍ സ്റ്റോറില്‍ എത്തുന്ന മുറയ്ക്ക് പുഷ് നോട്ടിഫിക്കേഷന്‍ ലഭിക്കും.
ചില ഫോണുകളില്‍ ഡൗണ്‍ലോഡിങ്ങും ഇന്‍സ്റ്റാളിങ്ങും ഗെയിം പ്ലെ സ്റ്റോറില്‍ ലഭ്യമാകുമ്പോള്‍ തന്നെ നടക്കും.
Discussion about this post