തിരുവനന്തപുരം: നെടുമങ്ങാട്ട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടി. പനവൂർ മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് സംഭവം. വീടിനുള്ളിൽ രക്തം കണ്ടതിനെ തുടന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഴിച്ചു മൂടിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വിജിയെ രാവിലെ മുതൽ കാണ്മാനില്ല. ഇവരുടെ ഭർത്താവ് അഞ്ച് വർഷം മുൻപ് ഉപേക്ഷിച്ചു പോയതാണെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.











