ഭുവനേശ്വർ: സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്ത് ഒഡീഷയിൽ വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി ഏരിയ കമാൻഡർ രമെ മദ്കാമിയാണ് കീഴടങ്ങിയത്.
ഇക്കാര്യം പുറത്തുവിട്ടത് ഒഡീഷ പൊലീസാണ്. മാവോയിസ്റ്റ് ഭീകരർ ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങളെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണെന്ന് മദ്കാമി പറഞ്ഞതായി പോലീസ് അറിയിച്ചു. മദ്കാമി മുതിർന്ന മാവോയിസ്റ്റ് ഭീകര നേതാവ് രാമകൃഷ്ണയുടെ അംഗരക്ഷക കൂടിയായിരുന്നു.
രാമകൃഷ്ണ അടുത്തിടെയാണ് ഒഡീഷ പോലീസിൽ കീഴടങ്ങിയത്. അതിനു പിന്നാലെ മദ്കാമിയും കീഴടങ്ങുകയായിരുന്നു. മദ്കാമിയുടെ തലയ്ക്ക് 4 ലക്ഷം രൂപയാണ് പോലീസ് വിലയിട്ടിരുന്നത്.
Discussion about this post