തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തുമായി സഖ്യത്തിന് തയ്യാറെന്ന് സൂചന നൽകി ബിജെപി നേതൃത്വം. സ്റ്റൈൽമന്നന്റെ രാഷ്ട്രീയ പ്രവേശനം സ്വാഗതം ചെയ്തു കൊണ്ടുള്ള അറിയിപ്പിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്.
രജനീകാന്തിന്റെയും ഭാരതീയ ജനതാ പാർട്ടിയുടെയും ആശയങ്ങൾ ഒരുമിച്ച് പോകുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി, രജനീകാന്ത് തങ്ങളുടെ അഭിപ്രായത്തെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കി. മുൻ ബിജെപി നേതാവ് അർജുൻ മൂർത്തിയാണ് രജനീകാന്തിന്റെ പാർട്ടിയുടെ മുഖ്യ കോഡിനേറ്റർ. ബിജെപിയുടെ ഭൗതിക വിഭാഗം നേതാവായിരുന്ന അർജുൻ മൂർത്തി, ബിജെപിയുടെ മികച്ച നേതാക്കളിൽ ഒരാളായിരുന്നു.
വേൽയാത്രയുടെ പുറകിലെ ബുദ്ധികേന്ദ്രവും അർജുൻ മൂർത്തിയാണെന്നാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. ഡിസംബർ 31 ന് തന്റെ പാർട്ടി പ്രഖ്യാപനം അറിയിക്കുമെന്നാണ് രജനീകാന്ത് വ്യക്തമാക്കിയത്.








