ഗാന്ധിനഗര്‍: ലോകത്തിലെ ഏറ്റവും വലിയ പരിവര്‍ത്തിത ഊര്‍ജ പാര്‍ക്ക് ഗുജറാത്തിൽ ഒരുങ്ങുന്നു. ഊര്‍ജ പാര്‍ക്കിന്റെ ഉദ്ഘാടനം ഡിസംബര്‍ 15 ന് നടക്കും. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഊര്‍ജ പാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും 30,000 മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിവര്‍ത്തിത ഊര്‍ജ പ്ലാന്റാണിത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം അറിയിച്ചത്.
പൊതുജനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനായി മാന്ദ്വിയില് സ്ഥാപിച്ചിരിക്കുന്ന ഡീസെലിനേഷന് പ്ലാന്റും അദ്ദേഹം നാടിന് സമര്‍പ്പിക്കും.
Discussion about this post