ആലപ്പുഴ: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു. റോഡിനരികിൽ നിന്നവർ ഓടിമാറിയതിനാൽ വന്‍ അപകടമാണ് ഒഴിവായത്. കെ പി റോഡിലെ കരിമുളയ്ക്കൽ ജങ്ഷനിലാണ് സംഭവം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
പുനലൂരിൽ നിന്ന് കായംകുളത്തേക്കു പോയിരുന്ന കെഎസ്ആർടിസി ബസ്സും അടൂരിൽ നിന്നു കായംകുളത്തേക്കു പോയ അനീഷാ മോൾ എന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. കരിമുളയ്ക്കൽ ജങ്ഷനിൽ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസ്സിൽ പിന്നാലെ വന്ന സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു.












