ചണ്ഡീഗഡ് : വളർത്തു നായ ചത്തുപോയ സങ്കടത്തിൽ 12 കാരി ആത്മഹത്യ ചെയ്തു. ഹരിയാനയിലാണ് സംഭവം. സ്വന്തം വീട്ടിൽ തന്നെയാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുടെ അമ്മ തന്നെയാണ് തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.
മൂന്ന് മാസങ്ങൾക്ക് മുൻപാണ് വളർത്തുനായ ചത്തത്. ഇതേ തുടർന്ന് പെൺകുട്ടി സങ്കടത്തിലായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്. പെൺകുട്ടി കൃത്യമായി ഭക്ഷണം കഴിക്കുന്നില്ലായിരുന്നു എന്നും ഡിപ്രഷന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
പെൺകുട്ടിയുടെ സഹോദരിയും അമ്മയും പുറത്ത് നടക്കാൻ പോയപ്പോഴാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അയൽക്കാരാണ് വിവരം അമ്മയെ വിളിച്ച് അറിയിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കരായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post