തിരുവനന്തപുരം: പെരുങ്കൂരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ കൂട്ടത്തല്ല്. ഇടതുമുന്നണി കരകുളം ജില്ലാ ഡിവിഷന് സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ പെരുങ്കൂര്‍ വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ കയറ്റാത്തതിനെ തുടര്‍ന്നാണ് സിപിഎമ്മും സിപിഐയും ഏറ്റുമുട്ടിയത്. രാത്രി ഏഴോടെയാണ് സംഭവം.
കരകുളം ജില്ലാ ഡിവിഷന് സ്ഥാനാര്‍ത്ഥി അഡ്വ. കെ.വി. ശ്രീകാന്തിന്റെ പ്രചരണ വാഹനത്തില്‍ പെരുങ്കൂര്‍ വാര്‍ഡ് സിപിഐ സ്ഥാനാര്‍ത്ഥിയെ കയറ്റാത്തതിനെ തുടര്‍ന്നാണ് മുന്നണിയിലെ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.
തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വാഹനത്തില്‍ കയറ്റണം എന്ന് ആവശ്യപ്പെട്ട് ശ്രീകാന്തിന്റെ വാഹനം തടഞ്ഞ് സിപിഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സിപിഎം പ്രവര്‍ത്തകര്‍ ഉടനെ മാരകായുധങ്ങളുമായി എത്തി സിപിഐ പ്രവര്‍ത്തകരെ പരസ്യമായി അക്രമിക്കുകയായിരുന്നു.
Discussion about this post