വാഷിംഗ്ടൺ: അമേരിക്കയിലെ യൂട്ട മരുഭൂമിയിലും റൊമേനിയയിലെ മലനിരകളിലും കണ്ടെത്തിയതിനു സമാനമായ നിഗൂഢ ലോഹസ്തംഭം ഇപ്പോൾ കാലിഫോർണിയയിലെ പർവ്വത മുകളിലും. കാലിഫോർണിയയിലെ അറ്റാസ്കഡെറോ പർവ്വതത്തിനു മുകളിലാണ് ലോഹസ്തംഭം കണ്ടെത്തിയത്.
ഇതിനു സമാനമായി അമേരിക്കയിലും റൊമേനിയയിലും കണ്ടെത്തിയ ലോഹസ്തംഭം പിന്നീട് അപ്രത്യക്ഷമായിരുന്നു. ഇതോടെ ലോഹസ്തംഭം സംബന്ധിച്ച ദുരൂഹത വർദ്ധിക്കുകയാണ്. അറ്റാസ്കഡെറോ പർവ്വതത്തിനു മുകളിൽ കണ്ടെത്തിയ ലോഹ സ്തംഭത്തിന് പത്തടി ഉയരവും 18 ഇഞ്ച് വീതിയുമുണ്ട്. നവംബർ 18-നാണ് യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്ത് ലോഹനിർമ്മിതമായ കൂറ്റൻ സ്തംഭം ആദ്യം കണ്ടെത്തിയത്. സ്തംഭം നിന്നിരുന്നത് മണ്ണിനു മുകളിലേക്ക് 12 അടിയോളം നീളത്തിൽ ത്രികോണാകൃതിയിലാണ്. ഇത് പിന്നീട് അപ്രത്യക്ഷമായി.
ഇതിനു പിന്നാലെ നവംബർ 26-നാണ് വടക്കൻ റൊമേനിയയിലെ ബാക്ട ഡോമ്നെ മലഞ്ചെരുവിൽ നാല് മീറ്ററോളം നീളമുള്ള ലോഹസ്തംഭം കണ്ടെത്തിയത്. ഈ സ്തംഭവും പിന്നീട് അപ്രത്യക്ഷമായി.
Discussion about this post