ഡല്‍ഹി : പാക്കിസ്ഥാനിലെയും ബംഗ്ലദേശിലെയും ന്യൂനപക്ഷത്തില്‍ പെടുന്നവരും ഇന്ത്യയില്‍ അഭയാര്‍ഥികളായി വന്നവരുമായവര്ക്കു വിസ കാലാവധി തീര്‍ന്നാലും ഇന്ത്യയില്‍ തുടരാന്‍ അനുമതി. മാനുഷിക പരിഗണനവച്ചാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയില്‍ വന്നവര്‍ക്കാണ് ഇളവ്. പാക്കിസ്ഥാന്, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തി ഇവിടെ കഴിയുന്നതു രണ്ടുലക്ഷത്തോളം ഹിന്ദുക്കളും സിഖുകാരുമാണ്.
Discussion about this post