തൃശൂര്‍: പാറളത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ചേര്‍പ്പ് സി ഐ ടി.വി. ഷിബുവിനും കെ എസ് യു പാറളം മണ്ഡലം പ്രസിഡന്റ് ജിതിന്‍ ചാക്കോയ്ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
പാറളം പഴയ കള്ളുഷാപ്പിന് സമീപത്തെ റോഡരികില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിന് കാരണം. വിവരമറിഞ്ഞെത്തിയ ചേര്‍പ്പ് സിഐ ടി.വി. ഷിബുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഇരുകൂട്ടരെയും സ്ഥലത്തുനിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ് സിഐയ്ക്ക് പരിക്കേറ്റത്.
അമ്മാടം മുതല്‍ മുളക്കരവരെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ച നിലയിലാണ്.പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും ആന്റി ഡിഫെന്‍സ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.
Discussion about this post