ബുറേവി ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് മൂന്നാംദിവസവും മാന്നാര്‍ കടലിടുക്കില്‍ തുടരുന്നു. ന്യൂനമര്‍ദമായതോടെ കാറ്റിന്റെ വേഗം 30 മുതല്‍ നാല്‍പത് കിലോമീറ്റര്‍ വരെയായി ചുരുങ്ങി.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസര്‍ഗോഡ്, കണ്ണൂര്‍ ഒഴികെയുള്ള മറ്റു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.
Discussion about this post