ഡല്‍ഹി: രാജ്യത്ത് നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 4,03,248 ആയി കുറഞ്ഞു. നാല് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,011 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 41,970 പേര് രോഗമുക്തി നേടി.
482 പേര് കൂടി മരിച്ചതോടെ ആകെ മരണം 1,40,182 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവര്‍ 91,00,792 ആണ്. 94.4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.5 ശതമാനമായി തുടരുകയാണ്.
11,01,063 പരിശോധനകള്‍ ശനിയാഴ്ച നടത്തിയതായി ഐ.സി.എം.ആര് അറിയിച്ചു. 3.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Discussion about this post