കശ്മീർ: അതിരറിയാതെ പാക് അധിനിവേശ കശ്മീരില്‍ നിന്ന് അബദ്ധത്തില്‍ ഇന്ത്യയിലേക്ക് കടന്ന രണ്ട് പെണ്‍കുട്ടികളെ സുരക്ഷാസേന പിടികൂടി. ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളാണ് വഴിതെറ്റി അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയത്.
പാക് അധീന കശ്മീരില്‍ കഹുത തഹ്സിലിലെ അബ്ബാസ്പൂര് സ്വദേശികളായ ലൈബ ജാബര്‍ (17) സഹോദരി സനാ ജാബര്‍ (13) എന്നിവരാണ് അതിര്‍ത്തി കടന്നത്. പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് സൈന്യം സംശയാസ്പദമായ നിലയില്‍ കുട്ടികളെ കണ്ടെത്തിയത്. ഇവരെ തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Discussion about this post